ഈരാറ്റുപേട്ട ഉപജില്ലാ ജില്ലാ കലോത്സവം നാളെ തുടക്കം കുറിക്കും. നവംബര്‍ 8 വരെ അരുവിത്തുറ സെന്റ് ജോര്‍ജ് സ്‌ക്കൂളിലാണ് കലോത്സവം അരങ്ങേറുക. ബുധനാഴ്ച രാവിലെ 9:30ന് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ പി.കെ അബ്ദുല്‍ ഷുക്കൂര്‍ പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. തുടര്‍ന്ന് സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം എം എല്‍ എ പിസി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.
മുനിസിപ്പല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ബല്‍ഖീസ് നവാസ് മുഖ്യപ്രഭാഷണം നടത്തും. അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറന പള്ളി വികാരി റവഫാദര്‍ അഗസറ്റിയന്‍ പാലക്കാപറമ്പില്‍ അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ പി ജെ മാത്യു, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ വി എം സിറാജ്, വി.പി. നാസര്‍, പി.എച്ച് ഹസീബ് കൗണ്‍സിലര്‍മായ വി.കെ. കബീര്‍, ജോസ് മാത്യു വള്ളിക്കാപ്പില്‍, കാഞ്ഞിരപ്പള്ളി എ.ഇ.ഒ ആശിഷ്, കെ. പി.റ്റി.എ പ്രസിഡണ്ട് സാബു പ്ലാത്തോട്ടം, ഹെഡ് മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി ഷാജി മോന്‍ സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പ ബാബുജി ലൂക്കോസ്, സെന്റ് മേരീസ് എല്‍.പി.സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സിസ്റ്റര്‍ സി സൗമ്യ എഫ്.സി.സി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിക്കും. റിസ്പഷന്‍ കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ചെറുവള്ളി കൃതജ്ഞത പ്രകാശിപ്പിക്കും.

