കലോല്‍സവമേളകളിലെ മികച്ച പ്രകടനത്തിലൂടെ രാമപുരം ഉപജില്ലയില്‍ ശ്രദ്ധേയരാവുകയാണ് ഇടനാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. ഏതാനും വര്‍ഷങ്ങളായി റണ്ണേഴ്സ് അപ്പായിരുന്ന സ്‌കൂള്‍ രാമപുരം ഉപജില്ലാ കലോല്‍സവത്തില്‍ ഇത്തവണ ഓവറോള്‍ ചാമ്പ്യന്‍മാരായി.
2008 മുതലാണ് ഇടനാട് എല്‍.പി സ്‌കൂള്‍ കലോല്‍സവത്തില്‍ സജീവമായി പങ്കെടുത്ത് തുടങ്ങിയത്. അന്ന് മുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കൂളിന് മൂന്നാം സ്ഥാനത്തിന് താഴെ പോകേണ്ടി വന്നിട്ടില്ല. നാളുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പലയവസരത്തിലും കൈവിട്ട് പോയ ഒന്നാം സ്ഥാനം നേടുവാന്‍ ഇത്തവണ സ്‌കൂളിന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സ്‌കൂളിനൊപ്പം നാട്ടുകാരും.
13 ഇനങ്ങളിലായി 17 വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ നിന്നം പങ്കെടുത്തത്. 61 പോയിന്റ് നേടിയാണ് ഇടനാട് സ്‌കൂള്‍ രാമപുരം വിദ്യാഭ്യാസ ഉപജില്ലാ കലോല്‍സവത്തില്‍ എല്‍.പി വിഭാഗത്തിന്‍ ഒവറോള്‍ ചാമ്പ്യന്‍മാരായത്. 3 ഫസ്റ്റ്, ഒരു സെക്കന്‍ഡ്, 2 തേര്‍ഡും കരസ്ഥമാക്കിയാണ് സ്‌കൂള്‍ കിരീടം നേടിയത്. സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിന് ലഭിച്ച അംഗീകാരത്തില്‍ നാട് ഒന്നടങ്കം ആപ്ലാദത്തിലാണ്.
മല്‍സരത്തിനോടനുബന്ധിച്ചുള്ള പരിശീലനം മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ വികസിപ്പിക്കുന്നതിനായി ശനിയാഴ്ചകളില്‍ ശനിക്കൂട്ടം എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. മികച്ച എല്‍.പി സ്‌കൂളിനുള്ള കരൂര്‍ ഗ്രാമപഞ്ചായത്തിന്റെ അംഗീകരത്തിന് വര്‍ഷങ്ങളായി ഇടനാട് സ്‌കൂളാണ് തിരഞ്ഞെടുക്കപ്പെടുന്നത്. എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരിക്ഷയിലും സ്‌കൂളില്‍ നിന്നം 6 പേര്‍ വിജയിച്ചിരുന്നു.
പി.ടി.എ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും പൂര്‍ണ്ണ പിന്തുണയും പ്രോല്‍സാഹനവും എപ്പോഴും ലഭിക്കുന്നുണ്ടെന്ന് അധ്യാപകര്‍ തന്നെ പറയുന്നു. ഹെഡ്മാസ്റ്റര്‍ റെജിമോന്‍ ജോസ്, അധ്യാപകരായ അജിത മോള്‍ എം.കെ, ജോജോ തോമസ്, ദീപാ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍. ഓരോ വര്‍ഷവം വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് അധ്യാപകര്‍ സാക്ഷ്യപെടുത്തുന്നു. പരിമിത സാഹചര്യത്തില്‍ നിന്ന് കൊണ്ട് കൂടുതല്‍ ഉയരങ്ങളിലെത്താനുള്ള പരിശ്രമത്തിലാണിപ്പോള്‍ ഇടനാട് ഗവ.എല്‍.പി സ്‌കൂള്‍.
വീഡിയോ കാണാം.... Click Here



