Latest News
Loading...

റാങ്ക് ജേതാക്കളെ അനുമോദിച്ചു


എം.ജി യൂണിവേഴ്‌സിറ്റി അപ്ലൈഡ് മൈക്രോബയോളജി പരീക്ഷയില്‍  ഒന്നാം റാങ്ക് നേടിയ അമല ജോസ് ഇളംതുരുത്തിയില്‍, എം.എ പൊളിറ്റിക്‌സ് പരീക്ഷയില്‍  അഞ്ചാം റാങ്ക് നേടിയ ഐഡ മാത്യു വേണാട്ട് എന്നിവരെ പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ആദരിച്ചു. അഡ്വ. ജോമോന്‍ ഐക്കര, മുഹമ്മദ് ഇല്യാസ് എന്നിവര്‍ കാഷ്  അവാര്‍ഡും, മൊമെന്റോയും സമ്മാനിച്ചു. 


യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഇല്ലിയാസ്, എം.സി വര്‍ക്കി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസി ബിജു, ബീന ബെന്നി, ടോമി മാടപ്പള്ളി, ബേബി കുന്നിന്‍പുരിയിടാം, റോജി തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.