വാഹനാപകടത്തില്‍ മരിച്ച സിഐടിയു പൂഞ്ഞാര്‍ ഏരിയാ പ്രസിഡന്റ് കെ.ആര്‍ ശശിധരന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ 100 കണക്കിനാളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇന്നലെ വൈകിട്ട് കോട്ടയം ഇറഞ്ഞാലിലുണ്ടായ അപകടത്തിലാണ് കെ.ആര്‍ ശശിധരന്‍ മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് തോട്ടിലേക്ക് പതിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ രാത്രി 8.45 ഓടയായിരുന്നു ശശിധരന്റെ മരണം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശശിധരന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15ഓടെയാണ് ഏരിയാ കമ്മിറ്റി ഓഫിസില്‍ മൃതദേഹം എത്തിച്ചത്.
രാവിലെ മുതല്‍ തന്നെ തൊഴിലാളികള്‍ അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയിരുന്നു. ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ നേതാക്കള്‍ മൃതദേഹത്തെ അനുഗമിച്ചു. ലോക്കല്‍ സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി പോഷക സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കാള്‍ എന്നിവര്‍ ഏരിയാ കമ്മിറ്റി ഓഫിസിലും വസതിയിലുമെത്തി ആദരഞ്ജലികള്‍ അര്‍പ്പിച്ചു.
സിപിഐഎം പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറിയായും ശശിധരന്‍ പ്രവര്‍ത്തിച്ചിരുന്നു. കൊണ്ടൂരിലെ വീട്ട് വളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങുകളിലും നൂറുകണക്കിന് ആളുകള്‍ പങ്കാളികളായി.
വീഡിയോ കാണാം... Click Here

