Latest News
Loading...

കോടതിവിധി അന്തിമമല്ലെന്ന് ജോസ് ടോം


കോടതിവിധി അന്തിമമല്ലെന്നും ഭയപ്പെടുന്നില്ലെന്നും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സംസ്ഥാന സെക്രട്ടറി ജോസ് ടോം പാലായില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനൊപ്പമുള്ള എം മാണിയുടെ പേരാണ്. അത് മാണിയ്‌ക്കൊപ്പം നില്‍ക്കുന്നവരുടെ അവകാശമാണ്. പി.ജെ ജോസഫ് പണ്ട് സ്വന്തം ഗ്രൂപ്പുമായി നടന്നപ്പോള്‍ ഉപയോഗിച്ച പേര് ഉപയോഗിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തറവാട്ടില്‍ കാര്യസ്ഥന്‍ ആളാകുന്നത് ശരിയല്ല. ഇത് അവസാനവിധിയല്ലന്നും നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോടതി കേസ് എടുത്തതിനെ തന്നെ തള്ളിക്കളയുന്നു. വിധി ശരിയാണെന്ന് പാര്‍ട്ടിയ്ക്ക് അഭിപ്രായമില്ലെന്നും ജോസ് ടോം പാലായില്‍ പറഞ്ഞു.

വീഡിയോ കാണാം... Click Here