Latest News
Loading...

പുഴ ഒഴുകട്ടെ ക്യാമ്പയിന്‍ സംഘടിപ്പിച്ചു


ഈരാറ്റുപേട്ട മുസ്ലിം  ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സാഫിന്റെ ആഭിമുഖ്യത്തില്‍ പുഴ മലിനീകരണത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ചു . 'പുഴ ഒഴുകട്ടെ' എന്ന ക്യാമ്പയിന്‍ വള്ളക്കടവ് പെരിയാര്‍ നദിക്കരയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.എം സുലൈമാന്‍ ഉല്‍ഘാടനം ചെയ്തു . ക്യാമ്പയിന്റെ ഭാഗമായി നദീതീരത്തു വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് മുള തൈകള്‍ നട്ടു. എം എഫ് അബ്ദുല്‍ കാദര്‍ , സാഫ് കണ്‍വീനര്‍ മുഹമ്മദ് ലൈസല്‍ , സി .എച്ച്  മാഹിന്‍ , രെഹ്ന ബഷീര്‍ എന്നിവര്‍ സംസാരിച്ചു