വാളയാറില്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതീയ വേലന്‍ യൂത്ത് മൂവ്‌മെന്റ് ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന ഘടകം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. വാളയാറില്‍ കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി ഉറപ്പാക്കുക, വാളയാര്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറുക, പ്രതികളെ വിട്ടയച്ച കോടതിവിധി പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങളാണ് ധര്‍ണയില്‍ ഉന്നയിക്കപ്പെട്ടത്. കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ച് കോട്ടയം കളക്‌ട്രേറ്റില്‍ സമാപിച്ചു. കളക്‌ട്രേറ്റ് പടിക്കല്‍ ബി.വി.വൈ.എം.സി.എസ് സംസ്ഥാന വൈസ് പ്രസിഡ് ഷാജു സി.എസ് ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധധര്‍ണ ബി.വി.എസ് സംസ്ഥാന പ്രസിഡ് വിഷ്ണു മോഹന്‍ ഉദ്ഘാടനം ചെയ്തു.
ധര്‍ണക്ക് ബി.വി.വൈ.എം.സി.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. ധനേഷ് കൃഷ്ണ സ്വാഗതമാശംസിച്ചു. ബി.വി.എസ് ട്രസ്റ്റ് കുഞ്ഞുമോന്‍ എന്‍.എസ്, ബി.വി.എസ് സംസ്ഥാന വൈസ് പ്രസിഡ്ന്റ് നിഷാ സജികുമാര്‍, ബി.വി.എസ് പത്തനംതിട്ട ജില്ലാ ട്രഷറര്‍ രാധാകൃഷ്ണന്‍, ആലപ്പുഴ ജില്ലാ പ്രതിനിധി വിജയബാലകൃഷ്ണന്‍, എറണാകുളം ജില്ലാ പ്രതിനിധി വി സുകുമാരന്‍ ബി.വി.വൈ.എം.സി.എസ് കോട്ടയം ജില്ലാ വൈസ് പ്രസിഡ് വിവേക് അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പ്രതിഷേധമറിയിച്ച് സംസാരിച്ചു.
ബി.വി.എസ് സംസ്ഥാന വൈസ് പ്രസിഡ് പി.എന്‍ ഗോപി ചടങ്ങില്‍ സന്നിഹിതനായിരുന്നു. ചടങ്ങിന് ബി.വി.വൈ.എം.സി.എസ് സംസ്ഥാന ട്രഷറര്‍ അനന്തകൃഷ്ണന്‍ എന്‍.കെ കൃതജ്ഞത അര്‍പ്പിച്ചു.

