Latest News
Loading...

പാലാ ഉപജില്ലാ കലോല്‍സവത്തില്‍ ഭരണങ്ങാനം എല്‍.പി സ്‌കൂളിന് ഫസ്റ്റ് ഓവറോള്‍


പാലാ ഉപജില്ലാ കലോത്സവത്തില്‍, പങ്കെടുത്ത മത്സരയിനങ്ങളിലെല്ലാം എ ഗ്രേഡ് നേടി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കി സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി.സ്‌കൂള്‍ ഭരണങ്ങാനം, എല്‍.പി. വിഭാഗത്തില്‍, ഫസ്റ്റ് ഓവറോള്‍ നേടി.

ഇംഗ്ലീഷ് പദ്യംചൊല്ലല്‍ - ഐറിന്‍ ബിനില്‍, തമിഴ് പദ്യംചൊല്ലല്‍ - നിയ ഷാജി, ഭരതനാട്യം - നിവേദിത അശോക്, ലളിതഗാനം - ജെല്‍വിന്‍ എം. ബിനു, മോണോആക്ട്  - എ. അല്‍ഫോന്‍സാ, ദേശഭക്തിഗാനം - അല്‍ഫോന്‍സാ ജോബി & പാര്‍ട്ടി എന്നിവര്‍ ഒന്നാംസ്ഥാനവും കഥാകഥനം - ഇവാന അന്ന ജോബി രണ്ടാം സ്ഥാനവും അറബി പദ്യം ചൊല്ലല്‍ -  ജിസ്‌ന തോമസ്, മലയാളം പദ്യംചൊല്ലല്‍ - വേദ വി. ആര്‍, അഭിനയഗാനം - ഇവാന അന്ന ജോബി, സംഘഗാനം - അമൃത സന്തോഷ് & പാര്‍ട്ടി എന്നിവര്‍ മൂന്നാം സ്ഥാനവും മലയാളം പ്രസംഗം - ലിയ സച്ചിന്‍ നാലാം സ്ഥാനവും കരസ്ഥമാകി


മുന്‍പ് നടന്ന പാലാ ഉപജില്ലാതല സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര മേളകളില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളില്‍ രണ്ടാം സ്ഥാനവും ഭരണങ്ങാനം സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി. സ്‌കൂള്‍ നേടിയിരുന്നു.


സാമൂഹ്യശാസ്ത്ര ക്വിസ് -  ലിയ സച്ചിന്‍, മോഡല്‍സ് - അമി ജോഷി & സേറ ജോബി, വൈദ്യുത വയറിങ്ങ് - അര്‍നോള്‍ഡ് ജെസു, സ്റ്റഫ്ഡ് റ്റോയ്‌സ് - ക്രിസ്റ്റ്യാനോ റെന്നീഷ്, പനയോല കൊണ്ടുള്ള ഉത്പന്നങ്ങള്‍ - ജിസ്‌ന തോമസ്, കാര്‍ഡും സ്‌ട്രോബോര്‍ഡും ഉപയോഗിച്ചുള്ള വസ്തുക്കളുടെ നിര്‍മ്മാണം - എ. അല്‍ഫോന്‍സാ എന്നിവര്‍ ഒന്നാം സ്ഥാനത്തിനും ജോമെട്രിക്കല്‍ ചാര്‍ട്ട് - രാഹുല്‍ ഷാജി, ഗണിതശാസ്ത്ര മോഡല്‍ - അമല സെബാസ്റ്റ്യന്‍, നമ്പര്‍ ചാര്‍ട്ട് - ആവണി രാജ്, ഗണിത ശാസ്ത്ര ക്വിസ് - നവോമി മാത്യു, സയന്‍സ് ചാര്‍ട്ട് - ആന്‍ട്രീസ അനീഷ് & അര്‍ച്ചന റെജി, സയന്‍സ് കളക്ഷന്‍സ് - രൂപിക പി. രൂപേഷ് & ആല്‍ഫിയ തോമസ്, കുട നിര്‍മ്മാണം - ജെസ്‌ന വിന്‍സെന്റ്, പേപ്പര്‍ ക്രാഫ്റ്റ് - ഹെലന്‍ അലക്‌സ് എന്നിവര്‍ രണ്ടാം സ്ഥാനത്തിനും ഗണിതശാസ്ത്ര പസ്സില്‍ - നയന റോണി, കയര്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ - ജോഷിന്‍ ബാബു, എന്നിവര്‍ മൂന്നാം സ്ഥാനത്തിനും സിംപിള്‍ എക്‌സ്പിരിമെന്റ് - പാര്‍ഥിവ് വില്‍സണ്‍ & എയ്ഞ്ചലീന മാര്‍ട്ടിന്‍, മെറ്റല്‍ എന്‍ഗ്രേവിങ്ങ് - ഫെലിക്‌സ് അനില്‍, മുത്തുകൊണ്ടുള്ള ഉത്പന്നങ്ങള്‍ -  ഐറിന്‍ ബിനില്‍, എംബ്രോയ്ടറി - എയ്ഞ്ചല്‍ മരിയ ഡെന്നീസ് എന്നിവര്‍ നാലാം സ്ഥാനത്തിനും അര്‍ഹരായി.