പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയ്ക്ക് സമീപം ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. പൂഞ്ഞാര്‍ തെക്കേക്കര ഇടമല സ്വദേശി സോബിനാണ് പരിക്കേറ്റത്. വെട്ടിപ്പറമ്പ് റോഡില്‍ നിന്നും വന്ന ബൈക്കുമായാണ് വാഹനം കൂട്ടിയിടിച്ചത്.
ഈരാറ്റുപേട്ട സ്റ്റേഷനിലെ എ.എസ്.ഐയാണ് ഈ ബൈക്കിലുണ്ടായിരുന്നത്. പരിക്കേറ്റ സോബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


