Latest News
Loading...

63ആം പിറന്നാൾ 63 മീറ്റർ നെടുനീളൻ ക്യാൻവാസിൽ 63കുട്ടികൾ ചേർന്ന് 63മിനിറ്റിൽ


കേരളപ്പിറവിയുടെ അറുപത്തിമൂന്നാം  വാർഷികാഘോഷങ്ങളോട് അനുബന്ധിച്ചു  പ്രവിത്താനം സെന്റ്മൈക്കിൾസ് സ്കൂളിൽ അറുപത്തിമൂന്നു മീറ്റർ നീളമുള്ള  ഒറ്റക്യാൻവാസിൽ  കുട്ടികൾ വരച്ചുണ്ടാക്കിയ    ജന്മദിന ആശംസ  ശ്രദ്ധേയമായി. അറുപത്തിമൂന്നു കുട്ടികൾ ചേർന്നാണ്  നെടുനീളൻ  ചിത്രം തയ്യാറാക്കിയത്. 


മലകളും പുഴകളും നാടും നഗരവും കായലും വള്ളംകളിയും  കടലും നെല്പാടവും  വിവിധ മതങ്ങളുടെ  ആരാധനാലയങ്ങളും  എല്ലാം  കുട്ടികൾ ഒറ്റ ചിത്രത്തിൽ വരച്ചു ചേർത്തപ്പോൾ അത് മലയാള നാടിനു ഏറ്റവും അനുയോജ്യമായ പിറന്നാൾ സമ്മാനമായി. സ്കൂളിലെ വിവിധ  ക്ലബ്ബ്കളുടെ നേതൃത്വത്തിലാണ്  പരിപാടികൾ നടന്നത്. ഹെഡ് മാസ്റ്റർ അനിൽ സെബാസ്റ്റ്യൻ, ജോജിമോൻ ജോസ്  എന്നിവർ നേതൃത്വം  നൽകി.