Latest News
Loading...

ആരോഗ്യ ഔഷധ സംരക്ഷണയാത്രയ്ക്ക് നവംബർ 4ന് സ്വീകരണം നൽകും.



 ആരോഗ്യ കേരള രക്ഷയ്ക്ക് ഔഷധ മേഖലയുടെ അതിജീവനം എന്ന മുദ്രവാക്യവുമായി കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ്  അസോസിയേഷന്റെ (കെപിപിഎ) നേതൃത്വത്തിൽ നടക്കുന്ന ആരോഗ്യ ഔഷധ സംരക്ഷണ യാത്രയ്ക്ക് നവംബർ 4 രാവിലെ 10 ന് കോട്ടയം മെഡിക്കൽ കോളേജ് കവാടത്തിൽ സ്വീകരണം നൽകും. ഒക്ടോബർ 31 ന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്.

ഔഷധ മേഖലയ്ക്കു മാത്രമായി മന്ത്രാലയം രൂപീകരിക്കുക, ആർദ്രം പദ്ധതിയിൽ ഫാർമസിസ്റ്റുകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക, ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികകൾ സൃഷ്ടിക്കുക, ഡ്രഗ്ഗ് ലൈസൻസ് ഫാർമസിസ്റ്റുകൾക്ക് മാത്രമായി നിജപ്പെടുത്തുക, മരുന്നുകൾക്ക് വർഷാവർഷം നിശ്ചിത ശതമാനം വിലവർധിപ്പിക്കാൻ കമ്പനികൾക്ക് നൽകിയ അനുമതി പിൻവലിക്കുക , വ്യാജ ഫാർമസി കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങി 13  ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടന ഈ പ്രചാരണ പ്രക്ഷോഭ പരിപാടികൾ നടത്തുന്നത്.

കെപിപിഎ സംസ്ഥാന പ്രസിഡണ്ട് പ്രാക്കുളം സുരേഷ് നയിക്കുന്ന ഈ യാത്രയിൽ "മറ്റൊന്നും തോന്നരുത് ഞങ്ങൾ പറഞ്ഞോട്ടെ" എന്ന കലാജാഥയും കൂടെയുണ്ട്. നവംബർ 6 ന് തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചോടുകൂടി ആരോഗ്യ ഔഷധ സംരക്ഷണയാത്ര അവസാനിക്കും.