Latest News
Loading...

തീക്കോയി എടിഎമ്മില്‍ മോഷണശ്രമം നടത്തിയത് 2 പേര്‍; തിരിച്ചറിയാന്‍ വൈകും


തീക്കോയി എസ്ബിഐ എടിഎമ്മില്‍ മോഷണശ്രമം നടത്തിയത് രണ്ട് പേരെന്ന് പോലീസ്. ഇവര്‍ ബൈക്കിലെത്തി മോഷണത്തിന് ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ നിന്നും പോലീസിന് ലഭിച്ചു. രണ്ടും പേരും ഹെല്‍മറ്റ് ധരിച്ചിരുന്നതിനാലും തലമൂടി ക്യാപ് ധരിച്ചിരിക്കുന്നതിനാലും മുഖം വ്യക്തമായിട്ടില്ല. 



ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് രണ്ടംഗസംഘം തീക്കോയി ടൗണിലെ എടിഎമ്മില്‍ മോഷണശ്രമം നടത്തിയത്. എടിഎമ്മിന്റെ കവര്‍ അഴിച്ചെങ്കിലും യന്ത്രം തുറക്കാനാകാഞ്ഞതിനാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല. മേഖലയിലെ മറ്റ് ക്യാമറകളില്‍ നിന്നും മറ്റ് തെളിവുകള്‍ ലഭിക്കുമോ എന്ന പരിശോധനയിലാണ് പോലീസ്.