ഈരാറ്റുപേട്ട നഗരസഭയിലെ ചെയർമാൻ തെരഞ്ഞെടുപ്പിന്റെ തുടർ നടപടികൾ നവംബർ 13ന് നടക്കും. രാവിലെ 11ന് നഗരസഭാ ഹാളിൽ നടപടികൾ സമ്മേളിച്ച് നടപടികൾ പൂർത്തീകരിക്കണമെന്ന് തെരഞ്ഞെടുപ് കമ്മീഷൻ നിർദേശം നല്കി. ഒക്ടോബർ 16 ന് നടന്ന തെരഞ്ഞെടുപ്പിന്റെ തുടർ നടപടികളാണ് 13ന് ഉണ്ടാവുക.
ഒക്ടോബർ 16 ന് നടന്ന തെരഞ്ഞെപ്പിൽ പങ്കെടുത്ത 27 പേർക്കും 13 ന് നടക്കുന്ന തെരഞ്ഞെടുപ്പിലും പങ്കെടുക്കാം. അതേ സമയം വൈസ് ചെയർപേഴ്സൺ ബൽക്കീസ് നവാസിന് പങ്കെടുക്കാൻ അനുമതിയില്ല. തുടർ നടപടി പ്രകാരം സി പി എം വിമതനായി മൽസരിച്ച ടി.എം റഷീദിനും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി.എം സിറാജിനുമേ മൽസരിക്കാനാകൂ. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കാര്യങ്ങൾ മുൻ ചെയർമാൻ കൂടിയായ ടി.എം റഷീദിന് അനുകൂലമാണ്.
പുതിയ തെരഞ്ഞെടുപ്പ് വേണ്ടായെന്നും നടപടികൾ തുടരണമെന്നും കാട്ടി ടിഎം റഷീദ് നൽകിയ ഹർജി കോടതി ഇന്നും പരിഗണിച്ചു. തെരഞ്ഞെടുപ്പ് തുടരണമെന്ന് കാട്ടി കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ എതിർ ഭാഗം ശക്തമായി എതിർത്തു. കോടതി വ്യാഴാഴ്ച വീണ്ടും വിഷയം പരിഗണിക്കും. എന്നിരുന്നാലും തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ റിപ്പോർട്ട് പ്രകാരം നടപടി തുടരാൻ കോടതി നിർദ്ദേശിക്കാനാണ് സാധ്യത.


