തൊഴില്‍ സാദ്ധ്യതയുള്ള വിദ്യാഭ്യാസ സാങ്കേതിക വിദ്യകളാണ് ഇന്ന് കേരളത്തിനാവശ്യമെന്നും ഇത്തരം സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയെങ്കില്‍ മാത്രമേ ഈ കാലഘട്ടത്തിലെ തൊഴില്‍ രംഗത്ത് മുന്നേറാനാവൂ എന്നും പി.ജെ ജോസഫ് എംഎല്‍എ പറഞ്ഞു. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് പലിശരഹിത വായ്പ പദ്ധതി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തണമെന്നും എം.എൽ എ ആവശ്യപ്പെട്ടു. കെ.എസ്.സി (എം) കോട്ടയം ജില്ലാ നേതൃസംഗമം പാലാ മില്‍ക്ക്ബാര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശഭാഷകള്‍ പഠിക്കുവാനും വിദ്യാര്‍ഥികള്‍ ഉത്സുകത കാട്ടണമെന്നും പി ജെ ജോസഫ് എം എല്‍ എ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ മാത്രമല്ല അര്‍ഹരായവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുവാനും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം വിദ്യാര്‍ത്ഥി വിഭാഗത്തിലേക്കും പടര്‍ന്നതിനെ തുടര്‍ന്നാണ് പി.ജെ ജോസഫിനെ പിന്തുണയ്ക്കുന്നവര്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തത്.
കേരള കോണ്‍ഗ്രസ് എം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.
കെ.എസ്.സി (എം) സംസ്ഥാന പ്രസിഡണ്ട് രാഖേഷ് ഇടപ്പുര, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പ്രൊഫസര്‍ വി ജെ ലാലി, നിയോജക മണ്ഡലം പ്രസിഡണ്ട് ജോര്‍ജ് പുളിങ്കാട്, ജോസഫ് കണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നോയല്‍ ലൂക്ക് പെരുമ്പാറയിലിനെ പ്രസിഡന്റായും ജോണ്‍സ് തത്തംകുളത്തെ ചാര്‍ജ് സെക്രട്ടറിയായും ഉള്‍പ്പെടുത്തി പുതിയ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
വീഡിയോ കാണാം... Click Here



