ഉപതെരഞ്ഞെടുപ്പ് നടന്ന പാലായിൽ നിന്നും വിജയിച്ച എൻസിപി നേതാവ് മാണി സി. കാപ്പന് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 10.30ന് നിയമസഭാ ബാങ്കറ്റ് ഹാളിൽ സ്പീക്കർ പി. രാമകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. മാണിയിലൂടെ പതിറ്റാണ്ടുകളായി കേരളാ കോണ്‍ഗ്രസ് കൈയടക്കിയിരുന്ന മണ്ഡലമാണ് എന്‍സിപി സ്ഥാനാര്‍ഥിയായ കാപ്പനിലൂടെ എല്‍ഡിഎഫ് നേടിയത്. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാപ്പന് അട്ടിമറിച്ചത്.
2006ലും 2011ലും 2016 ലും പാലായിൽ കെ എം മാണിക്കെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. കെ എം മാണിയുടെ ഭൂരിപക്ഷം 24000 നിന്നും 7500 പിന്നീട് യഥാക്രമം 5500, 4700 എന്ന നിലയിലേക്ക് താഴ്ത്താൻ മാണി സി.കാപ്പന് കഴിഞ്ഞിരുന്നു.
watch video Click Here


