Latest News
Loading...

ചീരത്തൈകള്‍ വിതരണം ചെയ്ത് വിദ്യാര്‍ത്ഥികൾ


മലയിഞ്ചിപ്പാറ യു.പി.സ്കൂൾ നല്ല പാഠം പ്രവർത്തകർ നടത്തിവരുന്ന ഭക്ഷ്യ- ആരോഗ്യ സ്വരാജ് പ്രൊജക്ടിന്റെ ഭാഗമായി വീട്ടമ്മമാർക്ക് ബഷളചീരതൈകൾ വിതരണം ചെയ്തു. കുടുംബശ്രീ യോഗങ്ങളിലെത്തിയാണ് തൈകൾ കൈമാറിയത്. 

മുൻപ് വിദ്യാർത്ഥികൾ നടത്തിയ 'ഇലയറിവ്' ബോധവൽക്കരണത്തോടനുബന്ധിച്ച് തയ്യാറാക്കി നൽകിയ ബഷളചീര ബജികൾ കഴിച്ച വീട്ടമ്മമാരാണ് ചീരതൈകൾ ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്ന് വിദ്യാർത്ഥികൾ നഴ്സറിയിൽ തൈകൾ തയ്യാറാക്കി നൽകുകയായിരുന്നു. 

വർഷം നീളുന്ന തുടർപ്രവർത്തനമാണ് ഭക്ഷ്യ- ആരോഗ്യ സ്വരാജ്. മറ്റ് ഇലവർഗ്ഗവിളകളുടെയും കൈമാറ്റം വിദ്വാർത്ഥികൾ ലക്ഷ്യം വയ്ക്കുന്നുണ്ട്.