ഈരാറ്റുപേട്ട : നമ്മൾ ഈരാറ്റുപേട്ടക്കാർ ഫേസ്ബുക് കൂട്ടായ്മയും മധുര അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നവംമ്പർ മാസം മൂന്നാം തിയതി ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെടും, രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞു 2 മണി വരെ ദക്ഷിണേന്ത്യയിലെ വിദഗ്ദ്ധരായ ഡോക്ടർമാർ ക്യാംപിന് നേതൃത്വം നൽകും. സൗജന്യ നേത്ര ചികിത്സ, സൗജന്യ തിമിര ശസ്ത്രക്രിയ, സൗജന്യ മരുന്ന് വിതരണം , കുറഞ്ഞ നിരക്കിൽ കണ്ണടകൾ ക്യമ്പിൽ ലഭ്യമായിരിക്കും.
അന്നേ ദിവസം രാവിലെ മുതൽ ക്യാമ്പിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷന് വിളിക്കേണ്ട നമ്പറുകൾ. 9447764589 , 9656011965

