പാലായിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ആശ്രയമായ പാലാ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ എസ് പാലാ നിയോജകമണ്ഡലം കമ്മിറ്റി മാണി സി. കാപ്പന്‍ എംഎല്‍എയ്ക്കു പരാതി നല്‍കി. ഒപിയില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ അഭാവമുണ്ട്. അത്യാഹിതവിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം എല്ലാ സമയവും ലഭിക്കുന്നില്ല. ഫാര്‍മസി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്ലാം സമയവും ഫാര്‍മസിസ്റ്റിന്റെ സേവനം ലഭിക്കുന്നില്ല. വിദഗ്ധരായ ടെക്‌നീഷ്യന്മാരുടെ അഭാവം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഒപി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ്ല്‍ സിബി തോട്ടുപുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ സോജന്‍ ഇല്ലിമൂട്ടില്‍, തോമസ് സി. കാപ്പന്‍, ടി.എസ്. സുരേഷ്, ജോസ് പുതുമന തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

