പാലായില്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ കൊണ്ട് ഗുരുതരമായി പരിക്കേറ്റ് വിദ്യാര്‍ത്ഥി അഫീലിന്‍രെ നിലയില്‍ നേരിയ പുരോഗതി. മാരകമായ ആഘാതമേറ്റതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതേസമയം രക്തസമ്മര്‍ദ്ദം സാധാരണനിലയിലേയ്ക്ക് താഴ്ന്നിട്ടുണ്ട്.
ഇതിനിടെ കായികാധ്യാപകരെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൊവ്വാഴ്ച മൂന്ന് പേരെ പോലീസ് ചെയ്തിരുന്നു. ഇതിനിടെ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി നാളെ പാലായിലെത്തും. കേരള സര്‍വകലാശാല പഠനവകുപ്പ് മുന്‍ഡയറക്ടര്‍ ഡോ.കെ.കെ വേണു, സായി മുന്‍ പരിശീലകന്‍ എം.ബി സത്യാനന്ദന്‍, ബാഡ്മിന്റണ്‍ താരം വി ദിജു എന്നിവരാണ് സമിതി അംഗങ്ങള്‍.
ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീലാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേയ്ക്ക് എത്തിയതായി മെഡിക്കല്‍ബുള്ളറ്റില്‍ പറയുന്നു. അതിനിടെ, അപകടമുണ്ടായ നഗരസഭാ സ്റ്റേഡിയം തുറക്കാന്‍ പോലീസ് അനുമതി നല്കിയിട്ടുണ്ട്.

