Latest News
Loading...

കോട്ടയം കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും വേലൻ യുവജന വിഭാഗം


വാളയാർ, അട്ടപാളത്ത് രണ്ട് സഹോദരിമാരെ മൃഗീയമായി കൊലപ്പെടുത്തിയ ഘാതകരെ നിരുപാതികം വിട്ടയച്ച കോടതി വിധി പുനപരിശോധിക്കുക, കേസ് അന്വേഷിക്കുക, കുട്ടികൾക്ക് നീതി ലഭ്യമാക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഭാരതീയ വേലൻ സൊസൈറ്റി യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ, കേരളപ്പിറവി ദിനത്തിൽ കോട്ടയം കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തുന്നു.

രാവിലെ 11 മണിക്ക് യുവജന വിഭാഗം ജന.സെക്രട്ടറി ശ്രീ. ധനേഷ് കൃഷ്ണയുടെ ആമുഖത്തോടെ, തിരുനക്കര ഗാന്ധി സ്‌ക്വറിൽ നിന്നും തുടങ്ങുന്ന പ്രതിഷേധ മാർച്ച് കളക്ടറേറ്റിൽ പൊതുയോഗത്തോട് കൂടി അവസാനിക്കുന്ന ധർണക്കു യുവജന വിഭാഗം സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. അഖിൽ സുഭാഷ് അധ്യക്ഷത വഹിക്കും. ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. വിഷ്ണു മോഹൻ പ്രതിഷേധ സമ്മേളനം  ഉദ്ഘാടനം  ചെയ്യും. ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന നേതാക്കളും വിവിധ ജില്ല നേതാക്കളും പങ്കെടുക്കും.