Latest News
Loading...

തിടനാട് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെച്ചു


തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ലീന ജോര്‍ജ്ജ്, വൈസ് പ്രസിഡന്‍റ് സുരേഷ് കാലായില്‍ എന്നിവര്‍ രാജിവെച്ചു. യുഡിഎഫിലെ മുന്‍ധാരണപ്രകാരമാണ് ഇന്ന് ഇരുവരും രാജി സമര്‍പ്പിച്ചത്. എട്ടാം വാര്‍ഡ് ചേറ്റുതോട് മേഖലയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ലീന. ജനപക്ഷാംഗമായിരുന്ന ലീന പി.സി ജോര്‍ജ്ജിന്‍റെ എന്‍.ഡി.എ പ്രവേശനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിബന്ധം അവസാനിപ്പിക്കുകയും യുഡിഎഫ് പിന്തുണയില്‍ പ്രസിഡന്‍റാവുകയുമായിരുന്നു. കോണ്‍ഗ്രസ് അംഗമാണ് സുരേഷ്.  സെബാസ്റ്റ്യന്‍ എബ്രാഹം, മേഴ്സി ജോസഫ് എന്നീ ജനപക്ഷാംഗങ്ങളും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നു. 14 അംഗ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് നാല്, കേരള കോണ്‍ഗ്രസ് നാല്, ജനപക്ഷം 3, എല്‍ഡിഎഫ് 2, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസിലെ സുജ ബാബു പ്രസിഡന്‍റും കേരള കോണ്‍ഗ്രസിലെ സാബു പ്ലാത്തോട്ടം വൈസ് പ്രസി‍ഡന്‍റും ആകാനാണ് സാധ്യത.