Latest News
Loading...

വില കുതിയ്ക്കുന്നു. സവോള ഹോട്ടലിന് പുറത്ത്



ഭരണാധികാരികളെയും സാധാരണക്കാരെയും ഒരുപോലെ കരയിപ്പിച്ച് കുതിക്കുകയാണ് ഉള്ളിവില.  പലവ്യജ്ഞനങ്ങള്‍ വാങ്ങാനായി കമ്പോളത്തിലെത്തുന്നവര്‍ ഉള്ളിയെ കൈയ്യൊഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഹോട്ടലുകാരെയാണ് സവാളവില കാര്യമായി ബാധിച്ചിരിക്കുന്നത്. ഏതു വിഭവത്തോടൊപ്പവും പ്ലേറ്റില്‍ നല്‍കിവരാറുള്ള സവാള അരിഞ്ഞത് ഇപ്പോള്‍ ഹോട്ടലിലെത്തുന്നവര്‍ക്ക് ലഭിക്കാറില്ല. 

ഉള്ളി അവിഭാജ്യഘടകമായ ബിരിയാണി, നെയ്‌ച്ചോര്‍ എന്നിവയുടെ വില വര്‍ധിപ്പിക്കാനാണ് ഹോട്ടലുകാരുടെ തീരുമാനം. സവാള വില ഉയര്‍ന്നതോടെ തട്ടുകടകളിലും സവാള പുറത്തായി കഴിഞ്ഞു. പൊരിച്ച ചിക്കനൊപ്പം  അലങ്കാരമായിക്കിടന്ന സാലഡ് സവാളയും ഓംലറ്റിനെ മനോഹരമാക്കിയ ഉള്ളിയും ഇപ്പോൾ വിഭവങ്ങളിൽ അധികം കാണാറില്ല. തട്ടുകടകളിൽ ഉൾപ്പെടെ ‘ഓംലറ്റ് ഇല്ല’ എന്ന ബോർഡ് വരെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പകരം ബുൾസ് ഐ കൊണ്ടു തൃപ്തിപ്പെടണം. മാസങ്ങൾക്കു മുൻപ് 20 രൂപയായിരുന്ന ഒരു കിലോ സവാളയുടെ വില അൻപതു കടന്നതോടെയാണ് തട്ടുകടകളിൽ സവാള ഉപയോഗം കുറച്ചുതുടങ്ങിയത്.


ഈ വിലയ്ക്കു സവാള വാങ്ങി ഉപയോഗിച്ചാൽ ഓംലറ്റും ഫ്രൈകളുമൊന്നും ഇപ്പോഴത്തെ വിലയ്ക്കു കൊടുക്കാനാവില്ലെന്നു തന്നെയാണു തട്ടുകടക്കാരുടെ പക്ഷം. ഉത്തരേന്ത്യയിൽ കുതിച്ചുയരുന്ന വില നിയന്ത്രിക്കുന്നതിനായി കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടു വന്നെങ്കിലും മലയാളികൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്ന ലക്ഷണമില്ല. അതിനിടെയാണു വിലക്കയറ്റം കാരണം തീൻമേശയിലെത്തുന്ന വിഭവങ്ങളിൽ നിന്നു സവാളയെ പുറത്തു നിർത്താൻ തീരുമാനിക്കേണ്ടി വന്നിരിക്കുന്നത്.

വീഡിയോ കാണാം... Click Here