ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറെ ദേഹോപദ്രവം ഏൽപിച്ചതായി പരാതി. പൂഞ്ഞാർ പെരുനിലം സ്വദേശി ഇലമ്പാ തോട്ടത്തിൽ സുരേഷ് കുമാറാണ് ഇത് സംബന്ധിച്ച് ഷിഹാബ് എന്നയാൾക്കെതിരെ പോലീസിൽ പരാതി നല്കിയത്.
മുട്ടം കവലയിൽ ബസ് നിർത്തിയതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ശനിയാഴ്ച രാത്രി പത്തേകാലോടെ മുട്ടം ജംഗ്ഷൻ ഭാഗത്തു വച്ചും പാലത്തിൽ വച്ചും ഷിഹാബ് സുരേഷിനെ ചീത്തവിളിച്ചു. ഡിപ്പോയിലെത്തി ബസിന്റെ ഡോർ വലിച്ചു തുറക്കുകയും സുരേഷിന്റെ കൈപിടിച്ച് തിരിച്ചതായും യൂണിഫോമിൽ കുത്തിപ്പിടിച്ച് ജോലിക്ക് തടസം വരുത്തിയെന്നും പരാതിയിൽ പറയുന്നു.

