Latest News
Loading...

പ്ലാസ്റ്റിക് ബാഗുകൾക്കു ബദലായി തുണിസഞ്ചികൾ



ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റിന്റെ ഹരിത ഭൂമി പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ക്യാരിബാഗുകൾക്കു ബദലായി കേഡറ്റുകൾ തുണി സഞ്ചികൾ നിർമിച്ചു. വീടുകളിൽ നിലവിൽ ഉപയോഗമില്ലാത്ത തുണിത്തരങ്ങൾ ആണ് കുട്ടികൾ ഇതിനായി ഉപയോഗിച്ചത്. ആകർഷകമായ രീതിയിൽ തയ്യാറാക്കിയ ഈ സഞ്ചികളുടെ ഒരു പ്രദര്ശനവും സ്‌കൂളിൽ നടത്തി. എസ . പി. സി അവധിക്കാല ക്യാമ്പിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ സെമിനാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് കേഡറ്റുകൾ ശ്രെദ്ധേയമായ  ഈ പ്രവർത്തനം നടത്തിയത്.  തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നടത്താൻ എസ. പി. സി പദ്ധതിയിടുന്നു. ഹെഡ് മിസ്ട്രസ് ശ്രീദേവി വി. എൻ , സി.പി.ഒ മാരായ അൻസാർ അലി , താര എസ് നായർ , എം, എഫ് അബ്ദുൽ കാദർ, മുഹമ്മദ് ലൈസൽ , ജയൻ പി ജി, ഫിദ നൗറീൻ , ശാദിയ ടി എന്നിവർ നേതൃത്വം നൽകി.