ഇന്നലെ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് പാലാ പുലിയന്നൂര്‍ കിഴക്കേടത്ത് കെ.എ രാജീവിന് നാട് വിടചൊല്ലി. നൂറ് കണക്കിനാളുകളഉടെ സാന്നിധ്യത്തില്‍ അന്ത്യകര്‍മങ്ങള്‍ വീട്ടുവളപ്പില്‍ നടന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാല്‍പ്പത്തിയാറാം വയസിലാണ് അദേഹത്തിന്റെ അന്ത്യം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.
നിരവധി സംഗീത കച്ചേരി വേദികളില്‍ വയലിനിസ്റ്റയിരുന്നു രാജിവ്. കലാരംഗത്തെ നിരവധി പേര്‍ അദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.


