Latest News
Loading...

ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കണം; ബിജു പുന്നത്താനം


പാലാ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണ ആനുകൂല്യം ലഭിക്കേണ്ട തീയതി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന 45-ാം സംസ്ഥാന സമ്മേളന വേദിയില്‍ ഉയര്‍ത്തുന്നതിനുള്ള കൊടിമര ജാഥയ്ക്ക് പാലായില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പാലാ ബ്രാഞ്ച് പ്രസിഡന്റ് രഞ്ജിത് തോമസ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ ഇ.കെ. അലിമുഹമ്മദ്, വൈസ് ക്യാപ്റ്റന്‍ എ.എം. ജാഫര്‍ഖാന്‍, മാനേജര്‍ ജി.എസ്. ഉമാശങ്കര്‍, ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു, ട്രഷറര്‍ സഞ്ജയ് എസ്.നായര്‍, പി.എന്‍. ചന്ദ്രബാബു, മുഹമ്മദ് അജ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.