തീക്കോയി സര്‍വീസ് സഹകരണബാങ്കിന്റെ പ്രവര്‍ത്തനപരിധിയിലുള്ള വിദ്യാര്‍ഥികളുടെ പഠനമികവിനും വ്യക്തിത്വ വികസനത്തിനും ഊന്നല്‍ നല്‍കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സേവന വിദ്യാ കിരണം പദ്ധതിയ്ക്ക് തുടക്കമായി. രാവിലെ പത്തിനു തീക്കോയി സെന്റ് മേരീസ് പാരീഷ്ഹാളില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
തീക്കോയി സെന്റ് മേരീസ്, വെള്ളികുളം സെന്റ് ആന്റണീസ് സ്‌കൂളുകളിലെ കുട്ടികളുടെ പഠനമികവിനും വ്യക്തിത്വവികസനത്തിനും ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കുക. ഇന്റര്‍നെറ്റ്-സോഷ്യല്‍മീഡിയ ദുരുപയോഗത്തിനും ലഹരിമരുന്നുകള്‍ക്കുമെതിരെയുള്ള ബോധവല്‍കരണം, പഠനവൈകല്യ പരിശോധനയും പരിഹാരവും, മോട്ടിവേഷന്‍ ക്ലാസുകള്‍, വേഗത്തില്‍ ക്രിയകള്‍ ചെയ്യാനുള്ള എളുപ്പവഴികള്‍, മാതാപിതാക്കള്‍ക്കുള്ള സെമിനാറുകള്‍ തുടങ്ങിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ബാങ്ക് പ്രസിഡന്റ് പി.എസ്. സെബാസ്റ്റ്യന്‍ പാംപ്ലാനി അധ്യക്ഷത വഹിച്ച യോഗത്തില്‍ തീക്കോയി സെന്റ് മേരീസ് ഫൊറോന വികാരി റവ. ഡോ. തോമസ് മേനാച്ചേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. സെബാസ്റ്റ്യന്‍, ബാങ്ക് സെക്രട്ടറി പി.എം. സെബാസ്റ്റ്യന്‍, അസി. രജിസ്ട്രാര്‍ കെ.സി. വിജയകുമാര്‍, ഷാജി മാത്യു മേക്കാട്ട്, ദിലീപ്, ജോണിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വീഡിയോ കാണാം... Click Here



