പാലാ സമാന്തര റോഡിന്റെ ഭൂമി ഏറ്റെടുക്കുക, തോട്ടം പുരയിടം പ്രശ്നം പരിഹരിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് എം പാലാ നി യോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ താലൂക്ക് ഓഫീസ്സിലേക്ക് മാർച്ച് നടത്തി. കെ.എം മാണി തുടങ്ങി വച്ച വികസന പ്രക്രിയകൾ ഇടത് മുന്നണിയും സ്ഥലം എം.എല്‍.എ യും ചേർന്ന് തടസപെടുത്തുകയാണെന്നും യൂത്ത് ഫ്രണ്ട് ആരോപിച്ചു.സംസ്ഥാന പ്രസിഡന്‍റ് സാജൻ തൊടുക മാർച്ച് ഉദ്ഘാടനം ചെയ്തു.
ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കുരിശുപളളി കവലയ്ക്ക് സമീപം പോലീസ് തടഞ്ഞു. മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും, പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വലയം ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകരെ ഏറെ പണിപ്പെണ് പോലീസ് നിയന്ത്രിച്ചത്. തുടർന്ന് നടന്ന പ്രതിഷേധയോഗം യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. വികസന മുരടിപ്പിനെതിരെ യൂത്ത് എണ്ട് സമരം ശക്തമാക്കുമെന്ന് തൊടുക പറഞ്ഞു.
ജനറല്‍ ആശുപത്രി, കെ.എസ്.ആര്‍.ടി.സി കോപ്ലക്സ് നിർമ്മാണo, ബൈപ്പാസ് സ്ഥലമേറ്റെടുക്കൽ എന്നിവയെല്ലാം വൈകിപ്പിക്കുന്നത് ഇടത് സര്‍ക്കാരാണ്. കാഞ്ഞിരപ്പള്ളി -മീനച്ചില്‍ താലൂക്കുകളിലെ തോട്ടം പുരയിടം പ്രശ്നം പരിഹരിക്കാൻ ഉള്ള നടപടികൾ എടുക്കണമെന്നും യൂത്ത് ഫ്രണ്ട് ആവശ്യപെട്ടു. യൂത്ത്ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് കുഞ്ഞുമോന്‍ മാടപ്പാട്ടിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി ഉഴുത്തുവാല്‍ ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് കുഴികുളം മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കല്‍, സാജന്‍ കുന്നത്ത്, സുമേഷ് ആന്‍ഡ്രൂസ്, സുനില്‍ പയ്യപ്പള്ളില്‍, രണ്‍ദീപ് മീനാഭവന്‍, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജോസുകുട്ടി പൂവേലി, പെണ്ണമ്മ ജോസഫ്, സിബി ഓടയ്ക്കല്‍, കെ.പി. ജോസഫ്, ആന്റോ പടിഞ്ഞാറേക്കര, ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍, ജയ്‌സണ്‍ മാന്തോട്ടം, ജാന്‍സ് വയലിക്കുന്നേല്‍, യൂജിന്‍ കൂവെള്ളൂര്‍, ലാല്‍ജി മാടത്താനിക്കുന്നേല്‍, ശ്രീകാന്ത് എസ്. ബാബു, ഷിജി നാഗനൂലില്‍, ടോമി കപ്പിലുമാക്കല്‍, ടോണി കുന്നുംപുറം, തോമസുകുട്ടി വട്ടയ്ക്കാട്ട്, സിജോ പ്ലാത്തോട്ടം, തോമസുകുട്ടി വരിക്കയില്‍, ജിമ്മിച്ചന്‍ മണ്ഡപം, മനോജ് മറ്റമുണ്ടയില്‍, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, അവിരാച്ചന്‍ ചൊവ്വാറ്റുകുന്നേല്‍, അലന്‍ കിഴക്കേക്കുറ്റ്, ബിനു മാളികപ്പുറം, ജിന്‍സ് ചീരാംകുഴി, ഷോണി നടൂപ്പറമ്പില്‍, സച്ചിന്‍ കളരിക്കല്‍, റോണി കൂട്ടുമ്മല്‍, മിട്ടു തേനംമാക്കല്‍, നിഷാന്ത്, ആല്‍ബിന്‍ ചിത്രവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വീഡിയോ കാണാം... Click Here


