മലയിഞ്ചിപ്പാറ സെന്റ്.ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികൾ ഭക്ഷ്യ-ആരോഗ്യ സ്വരാജ് പ്രവർത്തനത്തിന്റെ ഭാഗമായി കുടുംബശ്രീ യോഗങ്ങളിൽ 'ഇലയറിവ് ' ക്ലാസ്സും പരിശീലനവും നടത്തി. സംസ്ഥാനത്തെ പ്രമുഖ ഇലയറിവ് വിദഗ്ധർ സജീവൻ കാവുങ്കരയാണ് ഇതിനു മുന്നോടിയായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.
ഇരുപതോളം തരം ഭക്ഷ്യയോഗ്യമായ ഇലകൾ കുട്ടികൾ കുടുംബശ്രീ അംഗങ്ങളെ പരിചയപ്പെടുത്തി. വീട്ടമ്മമാരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. തുടർന്ന് യോഗം ചേർന്ന വീട്ടിലെ അടുക്കള കേന്ദ്രീകരിച്ച് നടത്തിയ പാചക പരിശീലനത്തിൽ പ്ലാവിലത്തോരനും ബഷളചീര ബജിയും വിദ്യാർത്ഥികൾ തയ്യാറാക്കി നൽകി. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിൻസ് മേരി, അദ്ധ്യാപക പ്രതിനിധി മഞ്ജു തോമസ്, വിദ്യാർത്ഥി പ്രതിനിധി അനഘാ തോമസ് എന്നിവർ നേതൃത്വം നൽകി.



