Latest News
Loading...

ജലദുരന്തങ്ങള്‍ക്ക് തടയിടാന്‍ ജലസാക്ഷരതാ യജ്ഞവുമായി ഈരാറ്റുപേട്ട


വെള്ളത്തില്‍ വീണുള്ള അപകടങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ അപകടങ്ങളെ പ്രതിരോധിക്കാനുള്ള പരിശീലനവുമായി ഈരാറ്റുപേട്ടയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍. ഈരാറ്റുപേട്ട പൗരാവലിയുടെയും ടീം നന്‍മക്കൂട്ടത്തിന്റെയും ആഭിമുഖ്യത്തിലാണ് ഈലക്കയം ചെക്കുഡാമില്‍ നീന്തല്‍മല്‍സരവും ജലസാക്ഷരതാ യജ്ഞവും സംഘടിപ്പിച്ചത്. 


സംസ്ഥാനത്ത്തന്നെ ആദ്യമായാണ് ജലസുരക്ഷാ ബോധവല്‍കരണത്തിനും ജീവന്‍ രക്ഷാനീന്തല്‍ പരിശീലനത്തിനും  ഒരുനാട് കൈകോര്‍ക്കുന്നത്. ജലദുരന്തങ്ങളില്‍ സ്വയം രക്ഷനേടാനും സഹജീവികള്‍ക്ക് രക്ഷയേകാനും നീന്തല്‍ പഠിച്ചിരിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് പരിശീലനം സംഘടിപ്പിച്ചത്. ജീവകാരുണ്യ സേവനമേഖലകളിലും മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ഈരാറ്റുപേട്ടയിലെ യുവസമൂഹമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. നീന്തല്‍ പരിശീലനം പാലാ ഡി.വൈ.എസ്.പി കെ സുഭാഷ് ഉദ്ഘാടനം ചെയ്തു. 



പരിശീലനത്തിനൊപ്പം സാഹസിക നീന്തല്‍ പ്രദര്‍ശനം, ശാസ്ത്രീയ നീന്തല്‍ പ്രദര്‍ശനം, പരമ്പരാഗത നീന്തല്‍ പരിശീലനം, ഡൈവിംഗ് ട്രെയിനിംഗ്, രക്ഷാപരിശീലനം എന്നിവയും സംഘടിപ്പിച്ചു. 100 കണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഗിന്നസ് റെക്കോര്‍ഡ് താരം റിനോള്‍ഡ് ബേബി, ഡൈവിംഗ് എക്‌സ്‌പേര്‍ട്ട് അബ്ദുള്‍കലാം ആസാദ്, പരിശീലകരായ ഹരിലാല്‍ ഉമ്മര്‍ റഫീഖ്, അനൂബ് പി രവീന്ദ്രന്‍, നഗരസഭാ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ്, കോര്‍ഡിനേറ്റര്‍ അജ്മല്‍ പാറനാനി, ഈരാറ്റുപേട്ട സി.ഐ പി.ആര്‍ സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വീഡിയോ കാണാം... Click Here