Latest News
Loading...

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്‌ത്രോത്സവം


 ഈരാറ്റുപേട്ട ഉപജില്ലാ ശാസ്‌ത്രോത്സവം പി.സി. ജോർജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തീക്കോയി സെന്റ് മേരീസ് സ്‌കൂൾ മാനേജർ ഫവ.ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷാജി മാത്യു പതാകയുയർത്തി. എ.ഇ.ഒ. പി.കെ. അബ്ദുൽ ഷുക്കൂർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാജൻ പുറപ്പന്താനം, ബിനോയി ജോസഫ്, റോഷ്‌നി ടോമി, പി. മുരുകൻ തുടങ്ങിയവർ പ്രസംഗിച്ചു. 

വെള്ളിയാഴ്ച സാമൂഹ്യശാസ്ത്ര- പ്രവർത്തിപരിചയ മത്സരങ്ങൾ നടത്തും. 3.30ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി സമ്മാനദാനം നിർവ്വഹിക്കും.