പാലാ: പാലാ ബൈപ്പാസിൽ ളാലം പള്ളി ഭാഗത്തെ സ്ഥലം സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ജോസ് വിഭാഗം നടത്തിയ സമരം അപഹാസ്യമാണെന്ന് എൻ സി പി ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. വർഷങ്ങളോളം മന്ത്രിയായിട്ടുൾപ്പെടെ അധികാരത്തിലിരുന്നിട്ടും അന്ന് എന്തുകൊണ്ടാണ് ഏറ്റെടുത്തില്ലെന്നു ഇവർ പൊതു സമൂഹത്തോടു വ്യക്തമാക്കണം.മാണി സി കാപ്പൻ എം എൽ എ ആയി സത്യപ്രതിജ്ഞ ചെയ്തിട്ട് ദിവസങ്ങൾ പോലും പിന്നിടും മുമ്പേ ഈ വിഷയത്തിൽ സമരവുമായി വന്നത് ദുരുദ്യേശപരമാണ്.

നഗരത്തിന്റെ ഹൃദയഭാഗത്ത് നഷ്ടപരിഹാരം കുറഞ്ഞ തുക നിശ്ചയിക്കുകയും മുൻ എം എൽ എയുടെ വസതിക്കു സമീപം ഉയർന്ന തുക നഷ്ടപരിഹാരം നിശ്ചയിക്കുകയും ചെയ്തതാണ് ഏറ്റെടുക്കൽ വൈകാൻ ഇടയാക്കിയതെന്ന സത്യം മറച്ചു വച്ചു ഇക്കാലമത്രയും ദുഷ്പ്രചാരണം നടത്തിയതെന്ന ജാള്യം മറയ്ക്കാനാണ് പ്രഹസന സമരം. അത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ വർഷങ്ങൾക്കു മുമ്പേ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നുവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

പ്രസിഡൻറ് ജോഷി പുതുമന അധ്യക്ഷത വഹിച്ചു. എം പി കൃഷ്ണൻനായർ, ബെന്നി മൈലാടൂർ, ജോസ് കുറ്റിയാനിമറ്റം, ക്ലീറ്റസ് ഇഞ്ചിപറമ്പിൽ, ടോം നല്ലനിരപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.