പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വാർഡ് 14 ൽ കൂട്ടക്കല്ല്, മുക്കുഴി ഭാഗത്ത് താമസക്കാരനായ പുത്തൻപുരയ്ക്കൽ സണ്ണിയെന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. കഴിഞ്ഞ 6 മാസക്കാലമായി ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങൾമൂലം ചികിത്സയിലായിരുന്നു സണ്ണി. ഭര്‍ത്താവിന്‍റെ ചികിത്സകള്‍ക്കായി തുക കണ്ടെത്താന്‍ പാടുപെടുകയാണ് സണ്ണിയുടെ ഭാര്യ സിമി.
വിട്ടുമാറാത്ത പനിയും ശാരീരിക പ്രശ്നങ്ങളും വേദനയുമായിരുന്നു പ്രാരംഭലക്ഷണങ്ങള്‍. പിന്നീട് ആഹാരം കഴിക്കാതെയും ഉറങ്ങാൻ കഴിയാതെയും വയ്യാത്ത അവസ്ഥയിലായി. രോഗം കണ്ടുപിടിക്കാനാവാത്തതിനാൽ അവശനിലയിൽ മേരിഗിരി, കാരിത്താസ് തുടങ്ങി വിവിധ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളേജുകളിലുമായി നിരന്തരമായി നിരവധി പരിശോധനകൾ നടന്നുവരികയായിരുന്നു. തുടര്‍ച്ചയായ ചികിത്സാ ചെലവുകള്‍ മൂലം ഭാര്യയും ഏഴാം ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ആകെ പ്രതിസന്ധിയിലായി.
നാട്ടുകാരുടെയും കൂട്ടുകാരുടെയും സഹായത്തോടെയാണ് ഇതുവരെയുള്ള കാര്യങ്ങൾ നടന്നത്. രോഗം തിരിച്ചറിയാനും ചികിത്സതുടങ്ങാനും കഴിയുന്ന സാഹചര്യം ഇപ്പോഴുണ്ട്. എറണാകുളത്ത് അമൃത ആശുപത്രിയിലാണ് ഇപ്പോൾ സണ്ണി. ഇതോടകം ലക്ഷങ്ങൾ ചിലവു വന്നുകഴിഞ്ഞു. സണ്ണിയുടെ ജീവിതം തിരിച്ചുകിട്ടാൻ കഴിയുന്ന നിലയിൽ ഇനി ചികിത്സ നടക്കണമെങ്കിൽ സന്മനസ്സുളളവരുടെ സഹായം തേടുകയാണ് ഈ കുടുംബം. ഭർത്താവിനെയും കുഞ്ഞുങ്ങളെയും ശുശ്രൂഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനിടെ പണം കണ്ടെത്താനാവാതെ നട്ടംതിരിയുകയാണ് ഭാര്യ സിമി.
സഹായങ്ങളെത്തിക്കാന്‍ സന്മനസുള്ളവര്‍ക്കായി സിമിയുടെ അക്കൗണ്ട് വിവരങ്ങൾ താഴെ നൽകുന്നു....
SIMI SUNNY
PUTHEN PURAKKAL
Account Number - 12930100099203
IFSC Code - FDRL0001293
Federal Bank
Poonjar Branch

