Latest News
Loading...

മീനച്ചില്‍ താലൂക്കില്‍ കനത്ത മഴ, പരക്കെ കൃഷിനാശം


ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ മീനച്ചില്‍ താലൂക്കില്‍ വ്യാപകനാശവും വെള്ളപ്പൊക്കവും. തോടുകള്‍ കരകവിഞ്ഞപ്പോള്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് റിവര്‍വ്യൂ റോഡിന് ഒപ്പമെത്തി. പല റോഡുകളിലും വെള്ളംകയറി ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. 



ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച മഴ രാത്രിയിലും തുടര്‍ന്നതോടെയാണ് പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായത്. വൈകിട്ട് 5 മണിയോടെ പാലാ ബൈപ്പാസ് റോഡിലും ജനറലാശുപത്രിയി്ക്ക് സമീപവും സംരക്ഷണഭിത്തി തകര്‍ന്നു. ഇവിടങ്ങളില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത് പിന്നീട് പുനസ്ഥാപിച്ചു. 

ബൈപ്പാസ് റോഡില്‍ വെള്ളാപ്പാട് ഭാഗത്ത് ഓമനയൂടെ വീടിന് സമീപമാണ് കെട്ട് തകര്‍ന്നത്. റോഡിലേയ്ക്ക് കല്ലുംമണ്ണും നിരന്നുവീണത് പിന്നീട് നീക്കി. ആശുപത്രിയ്ക്ക് സമീപം ഓട്ടോസ്റ്റാന്‍ഡ് ഭാഗത്താണ് കെട്ട് തകര്‍ന്നത്. വാഹനങ്ങളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. 



കനത്ത മഴയില്‍ ചെറുതോടുകളും ആറിന്റെ കൈവഴികളും നിറഞ്ഞൊഴുകി. പല റോഡുകളിലും രാത്രി വൈകിട വെള്ളക്കെട്ട് രൂപപ്പെട്ടു. രാമപുരം ചക്കാമ്പുഴ റോഡിലും  ചക്കാമ്പുഴ ഉഴവൂര്‍ റോഡിലും വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. വള്ളിച്ചിറ മണലേൽ പാലത്തിൽ വെള്ളം കയറിയത് മൂലം ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.മരങ്ങാട്ടുപള്ളി വടക്കേകവലയിൽ ആടിയാനി പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു.



മരങ്ങാട്ടുപള്ളി കടപ്ലാമറ്റം റോഡിൽ വെള്ളം കയറിയത് മൂലം ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പാലായില്‍ കെഎസ്ആര്‍ടിയ്ക്ക് സമീപമുള്ള പേ ആന്‍ഡ് പാര്‍ക്ക് ഏരിയ വെള്ളത്തില്‍ മുങ്ങി. കരൂർ ലെ ചില ഭാഗങ്ങളിൽ വെള്ളം കയറിയെങ്കിലും പെട്ടെന്ന് തന്നെ ഇറങ്ങി.പേണ്ടാനംവയൽ -ചിറ്റാർ റോഡിലും വെള്ളം കയറിയത് മൂലം ഏതാനും മണിക്കൂർ ഗതാഗതം മുടങ്ങി.

വീഡിയോ കാണാം... Click Here