Latest News
Loading...

പാഠപുസ്തകത്തില്‍ നിന്നും നീന്തല്‍ക്കുളത്തിലേയ്ക്കിറങ്ങി പ്രവിത്താനം സ്കൂള്‍



വിദ്യാഭ്യാസം  കേവലം ക്ലാസ്സ്‌ റൂമിൽ  ഒതുങ്ങേണ്ടതല്ലെന്ന് തെളിയിക്കുകയാണ് പ്രവിത്താനം  സെന്റ് മൈക്കിൾസ് സ്കൂള്‍.  വെള്ളത്തില്‍ വീണുള്ള അപകട മരങ്ങള്‍ വര്‍ധിക്കുന്പോള്‍ നീന്തല്‍പഠനം അനിവാര്യതയായി കാണുകയാണ് സ്കൂള്‍ അധികൃതര്‍. 


ഭരണങ്ങാനം പഞ്ചായത്തിലെ  അളനാട്ടിലുള്ള സ്വിമ്മിംഗ് പൂളിൽ പാലാ  തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയിലെ വിദഗ്ദ്ധരായ പരിശീലകരുടെ  മേൽനോട്ടത്തിലാണ് നീന്തല്‍ പരിശീലനം നല്‍കിവരുന്നത്.  ആദ്യബാച്ച് കുട്ടികൾക്കുള്ള  പരിശീലനം ആരംഭിച്ചു. നീന്തൽ അറിയില്ലാത്തവരെ പഠിപ്പിക്കുകയും  അറിയാവുന്നവരെ നീന്തൽ മത്സരങ്ങളിൽ  പങ്കെടുപ്പിക്കാവുന്ന നിലയിൽ  വിദഗ്ദ്ധമായ  പരിശീലനവും  ആണ്  നൽകുന്നത്.  പെൺകുട്ടികൾക്ക്  ലേഡി ട്രൈനേഴ്സിന്റെ നേതൃത്വത്തിലാണ് പരിശീലനം.