Latest News
Loading...

സിപിഎം പൂഞ്ഞാർ മുൻ ഏരിയ സെക്രട്ടറി അപകടത്തിൽ മരിച്ചു


മുൻ  സിപിഎം പൂഞ്ഞാർ ഏരിയ സെക്രട്ടറിയുമായ സഖാവ് കെ. ആർ. ശശിധരൻ നായർ ഇന്ന് വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. കോട്ടയം ഇറഞ്ഞാലിൽ കാർ തോട്ടിലെയ്ക്ക് മറിഞ്ഞ് ആണ് അപകടമുണ്ടായത്.  മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ.

വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തിരുവഞ്ചൂർ കഞ്ഞിക്കുഴി റോഡിൽ ഇറഞ്ഞാൽ പാലത്തിലായിരുന്നു അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി എസ്റ്റിലോ കാർ നിയന്ത്രണം നഷ്ടമായി ഇറഞ്ഞാൽ പാലത്തിൽ നിന്നും തോട്ടിലേയ്ക്കു പതിക്കുകയായിരുന്നു.



KSEBOA മുൻ ഭാരവാഹിയും റിട്ടയേർഡ് സീനിയർ സൂപ്രണ്ടുമാണ് ശശിധരൻ. തോടിന്റെ കൈവരിയുടെ സൈഡിൽ തട്ടിതെറിച്ച കാർ, സമീപത്തെ തിട്ടയിൽ ഇടിച്ചാണ് വീണ്. തിട്ടയിൽ തലകീഴായി കിടന്ന കാറിനുള്ളിൽ നിന്നും യാത്രക്കാരെ നാട്ടുകാർ ചേർന്ന് സാഹസികമായി പുറത്തെടുക്കുകയായിരുന്നു. 


ഭാര്യ: എം.ജി. സുലോചന (റിട്ട. തലനാട് സഹകരണ ബാങ്ക് സെക്രട്ടറി) തലനാട് ഐരാറ്റിൽ (മറയാട്ടിക്കൽ) കുടുംബാംഗം. 
മക്കൾ: വിശാഖ്, വിഷ്ണു. മരുമകൾ: ദിവ്യ.
ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

കെണ്ടൂർവാലി റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്, കൊണ്ടൂർ നാഷണൽ ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു. സി.പി.എം. പൂഞ്ഞാർ ഏരിയ സെക്രട്ടറി, അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപേഴ്‌സ് അസോസിയേൻ ജില്ലാ പ്രസിഡന്റ്, കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.