അരുവിത്തുറ സെന്റ്.ജോര്ജസ് കോളേജില് സംഘടിപ്പിച്ച എം.ജി യൂണിവേഴ്സിറ്റി ഇന്റര് കോജീജിയേറ്റ് റെസ് ലിംങ് ചാന്പ്യന് ഷിപ്പില് ഇന്നു നടന്ന മത്സരങ്ങളില് വനിതാ വിഭാഗത്തില് കോട്ടയം സി.എം.എസ് കോളേജ് ഓവറോള് ചാന്പ്യന്മാരായി. കാലാടി ശ്രീ ശങ്കരാചാര്യ കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
നെടുംകണ്ടം എം.ഇ.എസ് കോളേജ് മൂന്നാം സ്ഥാനം നേടി. അഞ്ഞൂറോളം കായികതാരങ്ങള് പങ്കെടുത്ത ചാന്പ്യന്ഷിപ്പില് ശരീര ഭാരമനുസരിച്ച് എട്ടു കാറ്റഗറിയിലായി പുരുഷ വനിതാ വിഭാഗത്തിലാണ് മത്സരങ്ങള് നടന്നത്. അരുവിത്തുറ കോളേജ് ല് നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ഈരാറ്റുപേട്ട സി.ഐ സന്തോഷ് പി.ആര് നിര്വ്വഹിച്ചു.
കോളേജ് പ്രിന്സിപ്പാള് ഡോ.റെജി വര്ഗ്ഗീസ് മേക്കാടന്, ബര്സാര് ഫാ.ജോര്ജ് പുല്ലുകാലായില്, കായികവിഭാഗം അദ്ധ്യാപകന് ഡോ.വിയാനി ചാര്ളി , കായികാദ്ധ്യാപക സംഘടനാ സംസ്ഥാന പ്രസിഡന്റ് ജോസിറ്റ് ജോണ് തുടങ്ങിയവര് ആശംസകളര്പ്പിച്ച് സംസാരിച്ചു.



