Latest News
Loading...

പോലീസിന് ന്യായത്തിന്‍റെ പക്ഷത്ത് നിന്നും മാറേണ്ടിവരുന്നു ഡോ.സിറിയക് തോമസ്



സര്‍ക്കാരിന് താത്പര്യമുള്ള കേസുകളില്‍ പോലീസിന് ന്യായത്തിന്‍റെ പക്ഷത്ത് നിന്നും മാറേണ്ടിവരുന്നതായി ഡോ.സിറിയക് തോമസ്. പാലാ ജനമൈത്രി പോലീസിന്റെ 2018-19 വര്‍ഷത്തെ മികച്ച റെസിഡന്റ്‌സ് അസ്സോസിയേഷനുള്ള അവാര്‍ഡ് വിതരണവും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  നഗരസഭാ ചെയര്‍പേഴ്സണ്‍ ബിജി ജോജോ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഒരു വ്യവസ്ഥാപിത ഭരണകൂടത്തിന്‍റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ പോലീസ് ഭരണനേതൃത്വത്തെ അനുസരിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. മറിച്ചായിരുന്നെങ്കില്‍ രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേന കേരളത്തിലേത് ആയിരുന്നേനെ എന്നും ഡോ.സിറിയക് തോമസ് പറഞ്ഞു.  രാവിലെ പത്തരയ്ക്ക് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കിഡ്‌നി രോഗികള്‍ക്ക് ഉള്ള ഡയാലിസീസ് കിറ്റിന്റെ സൗജന്യവിതരണവും നടന്നു. 

പാലാ ഡി.വൈ.എസ്.പി. കെ. സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ പ്രഗല്‍ഭരായവരെ ആദരിച്ചു.   സിനിമാതാരങ്ങളായ ചാലി, മിയ,  ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ വിനോദ് പിള്ള,  പാലാ എസ്.എച്ച്.ഒ വി.എ സുരേഷ്  എസ്.ഐ  പി.എ അബ്ബാസ്, റെജി മാത്യു, ട്രാഫിക് എസ്.ഐ ഷാജി സെബാസ്റ്റ്യന്‍, ജോയിച്ചന്‍ പൊട്ടന്‍കുളം, അജേഷ് പി.എസ്, ആന്റോ ജോസ്, പി.ഡി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.


വീഡിയോ കാണാം.. Click Here