Latest News
Loading...

എസ്.സി-എസ്.ടി സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാ സമ്മേളനം



പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തോട് അനുബന്ധിച്ചുള്ള കോട്ടയം ജില്ലാ സമ്മേളനം നടന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനം തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം ചെയ്തു


മഹാത്മാഗാന്നിയുടെ 150-ാം ജൻമദിനത്തോട് അനുബന്ധിച്ച് 16-ാം തിയതി വരെയാണ് പട്ടിക ജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പക്ഷാചാരണം നടന്ന് വരുന്നത്. ഐക്യത്തിലൂടെ അതിജീവനം എന്നതാണ് ഈ വർഷത്തെ മുഖ്യസന്ദേശം. ജില്ലാ  പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കളത്തുങ്കൽ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പൗളിറ്റ് തങ്കച്ചൻ, വാൽസല്യനിധി പദ്ധതി ഉദ്ഘാടനം ചെയ്തു. 


ജില്ലാ പഞ്ചായത്തംഗങ്ങളായ ബെറ്റി റോയി, പെണ്ണമ്മ ജോസഫ്, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സാബു, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഡി.സജിനിമോൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, തുടങ്ങിയവർ സംസാരിച്ചു. ഐക്യത്തിലൂടെ അതിജീവനം എന്ന വിഷയത്തിൽ കൗൺസിലിംഗ്‌ തെറാപ്പിസ്റ്റ് ജിജി ബോധവൽക്കണ ക്ലാസ് നയിച്ചു.