Latest News
Loading...

എര്‍ത്ത് വയറില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു



രാമപുരത്ത് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. രാമപുരം വളകാട്ടുകുന്നേല്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ രമണി (65) ആണ് മരിച്ചത്. വീടിന്റെ നിര്‍മാണജോലികള്‍ക്കായി വീട്ടിലേയ്ക്ക് താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ എടുത്തിരുന്നു. ഇതിന്റെ എര്‍ത്ത്കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.

വീടിന്റെ സമീപത്ത് തന്നെയാണ് ഗോപാലകൃഷ്ണന്റെ സഹോദരന്‍ താമസിക്കുന്നത്. ഭര്‍തൃസഹോദരന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് രമണി വൈദ്യുതി മീറ്ററിന് സമീപം കിടക്കുന്നതായി കണ്ടെത്തിയത്. രാമപുരം പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.