Latest News
Loading...

പി.ജെ ജോസഫിനെ അപമാനിച്ചവരെ അറസ്റ്റ് ചെയ്യണം: സജി മഞ്ഞക്കടമ്പിൽ


പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം പാലായിൽ പ്രസംഗിക്കാൻ എത്തിയ കേരളാ കോൺഗ്രസ് ചെയർമാന്റെ ചുമതല ഉള്ള വർക്കിങ്ങ് ചെയർമാൻ പി.ജെ  ജോസഫിനെ ചീത്ത വിളിക്കുകയും, ഭീഷണി മുഴക്കുകയും ചെയ്ത ജോസ് വിഭാഗം നേതാക്കളെ നാളിതുവരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്ത് ഉടൻ അറസ്റ്റ് ചെയ്യണം. അല്ലാത്തപക്ഷം പോലിസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെ ഉള്ള ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തു.

 പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് യുഡിഎഫ്  നേതൃത്വം അന്വേഷണം നടത്തണമെന്നും, കേരളാ കോൺസ് ജോസ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഉള്ള പ്രതിഛായ വാരികയിൽ യുഡിഎഫ് നേതാക്കളെ നിരന്തരം അധിക്ഷേപിച്ച് നടത്തിയ പ്രസ്താവനകളും പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന്റെ പ്രധാന കാരണമാണെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

സന്തോഷ് കാവുകാട്ട്, ജെയിംസ് മാത്യു തെക്കെൽ, സി.കെ ജയിംസ്, മൈക്കിൾ പുല്ലുമാക്കൽ, പ്രസാദ് ഉരുളികുന്നം, ജോസഫ് കണ്ടത്തിൽ, ഷിബു പൂവേലിൽ, ജായിസ് കുരുവിള പറ മുണ്ടയിൽ, എബ്രാഹം തോമസ്, മത്തച്ചൻ പുതിയിടത്തുചാലിൽ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, ജിമ്മി വാഴംപ്ലാക്കൽ, രാജൻ കുളങ്ങര, ജിബിൻ ജോൺ, സജി ഓലിക്കര ,ഷിനു പാലത്തുങ്കൽ ,തോമസ് മൂലങ്കുഴക്കൽ, റ്റോമി താണോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.