Latest News
Loading...

ബസ് സര്‍വീസ് നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് നിരാഹാരസമരം

 

ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും ചേന്നാടിനുണ്ടായിരുന്ന ബസ് സര്‍വീസുകളിലൊന്ന് നിര്‍ത്തിയതിനെതിരെ ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ പ്രതിഷേധ നിരാഹാരസമരം. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് ചേന്നാട് മേഖലയില്‍ നിന്നുള്ള അംഗം ഓള്‍വിന്‍ തോമസാണ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സമരം നടത്തിയത്.



വൈകുന്നേരം 4.45ന് ഈരാറ്റുപേട്ടയില്‍ നിന്നും പുറപ്പെട്ടിരുന്ന ബസാണ് നിലച്ചത്. വിദ്യാര്‍ത്ഥികളുടെയും മറ്റ് യാത്രക്കാരുടെയും സൗകര്യാര്‍ത്ഥം സര്‍വീസ് നടത്തിയിരുന്ന സര്‍വീസ് നിലച്ചിരിക്കുകയാണ്. ഈരാറ്റുപേട്ടയിലും പാലായിലും അടക്കം പഠനത്തിനെത്തുന്ന നിരവധി കുട്ടികള്‍ ഈ ബസിലാണ് വീടുകളിലെത്തിയിരുന്നത്. ബസ് സര്‍വീസ് തിരികെ ലഭിച്ചാലെ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു  ഓള്‍വിന്‍.  വൈകുന്നേരം ബസ് സര്‍വീസ് നടത്തിയതോടെ സമരം അവസാനിപ്പിച്ചു

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി  ജോര്‍ജ്ജ് ജേക്കബ് സമരം ഉദ്ഘാടനം ചെയ്തു. രാവിലെ  ജോമോന്‍ ഐക്കര, മുഹമ്മദ് ഇല്യാസ്, എ.ഡി മാത്യു, ബെന്നി കുന്നത്തേട്ട്, അഡ്വ.പി.എസ് ജയകൃഷ്ണന്‍, സതീഷ് സോമന്‍, പി.എസ് ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

വീഡിയോ കാണാം... Click Here