Latest News
Loading...

ഈരാറ്റുപേട്ടയില്‍ വൈസ് ചെയര്‍പേഴ്‌സണ് നേരെ കയ്യേറ്റം


ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണും ആക്ടിംഗ് ചെയര്‍പേഴ്‌സണുമായ ബല്‍ക്കീസ് നവാസിന് നേരെ കയ്യേറ്റം. രണ്ട് കൗണ്‍സില്‍ വനിതാ അംഗങ്ങളുടെ ഭര്‍ത്താക്കന്‍മാരാണ് ബല്‍ക്കീസിന് നേരെ കയ്യേറ്റശ്രമം നടത്തിയതെന്നാണ് പരാതി. ബല്‍ക്കീസ് നവാസ് ഈരാറ്റുപേട്ട പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കി. ഇന്നലത്തെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്നുണ്ടായ സംഭവവികാസങ്ങള്‍. 

ഉച്ചയോടെയാണ് സംഭവം. ഇന്നലെ നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് പങ്കെടുത്തിരുന്നില്ല. 28 അംഗ കൗണ്‍സിലില്‍ ഇവര്‍ മാത്രമാണ് പങ്കെടുക്കാതിരുന്നത്. തെരഞ്ഞെടുപ്പില്‍ സിപിഎം വിമതന്‍ ടി.എം റഷീദ് 12 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് കൗണ്‍സിലര്‍ വി.എം സിറാജിന് 11 വോട്ടാണ് കിട്ടിയത്. ബല്‍ക്കീസ് പങ്കെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് കൗണ്‍സിലര്‍മാരും ഭര്‍ത്താക്കാന്‍മാരും ചെയര്‍പേഴ്‌സന്റെ മുറിയില്‍ കയറി പ്രതിഷേധിച്ചത്. ടി.എം റഷീദ്, പി.എച്ച് ഹസീബ് തുടങ്ങിയ കൗണ്‍സിലര്‍മാരും സംഭവസമയത്ത് ഹാളിലുണ്ടായിരുന്നു. 



ഔദ്യോഗിക മുറിയില്‍ കയറി തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ബല്‍ക്കീസ് നവാസ് പോലീസില്‍ പരാതി നല്‍കി. കസേരയില്‍ നിന്നും തള്ളിയിട്ടതായും പിടിച്ചുനിര്‍ത്തി ആക്രമിച്ചതായും പരാതിയിലുണ്ട്. ഈ സ്ഥാനത്തിരുത്തുകയില്ലെന്നും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഈരാറ്റുപേട്ട പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. 



അതേസമയം, ഇന്നലെ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ലീഗ് നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നതാണെന്നും അവര്‍ സമ്മതിച്ചിരുന്നതാണെന്നും ബല്‍ക്കീസിന്റെ ഭര്‍ത്താവ് നവാസ് വ്യക്തമാക്കി. 

വീഡിയോ... Click Here