Latest News
Loading...

ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു


പൂഞ്ഞാർ പനച്ചിപ്പാറയില്‍ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.  മണിയൻകുന്നേൽ രാഘവൻ നായരുടെ മകൻ ശ്രീകണ്ഠൻ നായർ (ബാബു- 53) ആണ് കുഴഞ്ഞു വീണു മരിച്ചത്. ചുമട്ടുതൊഴിലാളിയായ ബാബു പനച്ചിപ്പാറ ടൗണിൽ റേഷൻ കടയിൽ അരിച്ചാക്ക് ഇറക്കാൻ സഹായിക്കുന്നതിനിടെ  കുഴഞ്ഞു വീഴുകയായിരുന്നു.  ഉടന്‍ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.