പാലായില്‍ ജൂണിയര്‍ അറ്റ്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പ്ലസ്ടുവിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റ സംഭവത്തെ തുടര്‍ന്ന് തുടര്‍മല്‍സരങ്ങള്‍ നിര്‍ത്തിവെച്ചു. പോലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പാലാ പോലീസ് കേസെടുത്തിരുന്നു. കുറ്റകരമായ അശ്രദ്ധയും അനാസ്ഥയും മൂലമുള്ള അപകടങ്ങള്‍ ഉള്‍പ്പെടുന്ന 338-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ പ്രതിപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. ഇന്ന് സംഘാടകരെ വിളിച്ചുവരുത്തി പോലീസ് മൊഴിയെടുത്തേക്കും. അധികൃതരുടെ വീഴ്ചയാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫീലിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. കായികാധ്യാപകരുടെ ചട്ടപ്പടി സമരം തുടരുന്നതുമൂലം കുട്ടികളെ സംഘാടനത്തിന് നിയോഗിച്ചതാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നും ആക്ഷേപമുയരുന്നുണ്ട്.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

