Latest News
Loading...

കഞ്ചാവുമായി യുവാവ് പിടിയില്‍



പാലാ വള്ളിച്ചിറയില്‍ കഞ്ചാവുമായി 20-കാരനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വള്ളിച്ചിറ തൈമുറിയില്‍ ജിബിന്‍ കുര്യനാണ് പിടിയിലായത്. ചെറിയ പൊതികളാക്കിയ നിലയില്‍ 10 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെടുത്തു. 

കഴിഞ്ഞയാഴ്ച പാലാ തെക്കുംമുറി കോളനിയിലെ ഒരു മുന്‍ കഞ്ചാവ് കേസ് പ്രതിയുടെ വീടിനു സമീപം എക്‌സൈസ് മഫ്തിയില്‍ നിരീക്ഷണം നടത്തവെ ജിബിന്‍ ഓടി രക്ഷപെട്ടിരുന്നു.  സമീപവാസികളില്‍ നിന്നു വിവരം ശേഖരിച്ച്  ആളെ മനസ്സിലാക്കിയ ശേഷം നടത്തിയ അന്വേഷണത്തിലാണു ഇന്നു കഞ്ചാവുമായി ജിബിനെ പിടികൂടിയത്. 

പാലാ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പാലാ ഡീ അഡിക്ഷന്‍ സെന്ററില്‍ കൗണ്‍സിലിംഗിനും ചികിത്സയ്ക്കും ഹാജരാക്കും