പാലാ ബൈപ്പാസ് റോഡിന്റെ സിവില്‍ സ്‌റ്റേഷന്‍ ഭാഗത്തെ വീതികുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരത്തില്‍ സ്ഥലം ഉടമകള്‍ക്ക് അനുകൂലമായി ഈ വര്‍ഷമാദ്യം വിധി പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം പുതുക്കിയ നിയമപ്രകാരമുള്ള സ്ഥലമേറ്റെടുപ്പ് ജോലികളാണ് നടക്കുന്നത്. മാണി സി കാപ്പന്‍ എംഎല്‍എയുടെ പ്രത്യേക താത്പര്യവും റോഡ് വികസനത്തിന് പിന്നിലുണ്ട്.
14 സബ് ഡിവിഷനുകളില്‍പെട്ട ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇവിടെ സ്ഥാപിച്ചിരുന്ന അളവുകല്ലുകളില്‍ പലതും കാണാതായിട്ടുണ്ട്. ഇവിടെ അളന്ന് തിരിച്ച് ഭൂമി കണ്ടെത്തണം. ശേഷം മൂല്യനിര്‍ണയം നടത്തി അവാര്‍ഡുകള്‍ പരസ്യപ്പെടുത്തു. തുടര്‍ന്നാകും ഏറ്റെടുക്കല്‍ നടപടികള്‍. കോട്ടയം ലാന്‍ഡ് അക്വിസിഷന്‍ ജനറല്‍ വാല്യുവേഷന്‍ അസിസ്റ്റന്റ് ബെന്നി എം ജെറോം, റവന്യൂ ഇന്‍സ്‌പെക്ടര്‍ ഗീവര്‍ഗീസ് എന്നിവരാണ് ഇന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
ബൈപ്പാസ് നിര്‍മാണത്തിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ നടത്തിയ ക്രമവിരുദ്ധ നടപടിക്കെതിരെ ഭൂഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ കോഴാ റോഡ് ആര്‍വി ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ ഭൂമി ഏറ്റെടുത്ത സമയത്ത്, ഉയര്‍ന്ന തുക ലഭിക്കുന്നത് ഒഴിവാക്കാന്‍ പഴയതീയതി രേഖപ്പെടുത്തിയതിനെതിരെയായിരുന്നു ഹര്‍ജ്ജി. മേഖലയിലെ 13 ഭൂമി ഉടമസ്ഥരാണ് കോടതിയെ സമീപിച്ചത്.
2014 ജനുവരി ഒന്നു മുതല്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് പുതിയ നിയമം നിലവില്‍ വന്നിരുന്നു. പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ ആനുകൂല്യം ഭൂവുടമകള്‍ക്ക് നിഷേധിക്കുവാന്‍, അന്നത്തെ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ മനഃപൂര്‍വം നിയമാനുസൃതമല്ലാതെ മുന്‍കാല തീയതിവച്ച് ഭൂമി ഏറ്റെടുക്കല്‍ അവാര്‍ഡുകള്‍ നല്‍കുകയായിരുന്നുവെന്നായിരുന്നു ഹര്‍ജ്ജി. ഇത് റദ്ദ് ചെയ്തു പുതിയ ആക്ടനുസരിച്ച് അവാര്‍ഡുകള്‍ നല്‍കണമെന്നായിരുന്നു ഭൂവുടമകളുടെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
മുമ്പ് നിശ്ചയിച്ച ഭൂമി അവാര്‍ഡുകള്‍ മുന്‍കാല തീയതിയിലുള്ളതും വിവേചനപരമാണെന്നും നേരത്തെ റവന്യൂ ഇന്റ4ലിജന്‍സ് കണ്ടെത്തിയിരുന്നു. പുതുക്കിയ തീയതി വച്ചുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
വീഡിയോ കാണാം... Click Here
Join Watsapp Group- Click Here




