Latest News
Loading...

ടി.എം റഷീദിന് നേരെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം


ഈരാറ്റുപേട്ട നഗരസഭാ തെര‍ഞ്ഞെടുപ്പില്‍ സിപിഎം-യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം വിമതനായി രംഗത്തുവരികയും കൂടുതല്‍ വോട്ടുകള്‍ നേടുകയും ചെയ്ത കൗണ്‍സിലര്‍ ടി.എം റഷീദിനെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു അസഭ്യവര്‍ഷമടക്കം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ തടഞ്ഞതുകൊണ്ടാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്. 



ടി.എം റഷീദ് പുറത്തേയ്ക്ക് വന്നയുടെതന്നെ പ്രവര്‍ത്തകരില്‍ ചിലര്‍ കൈചൂണ്ടി പാഞ്ഞടുക്കുകയായിരുന്നു. പാര്‍ട്ടിയെ വഞ്ചിച്ച തന്നെ തെരുവില്‍ കയ്യേറ്റം ചെയ്യുന്ന കാലം വിദൂരമല്ലെന്ന് ഒരാള്‍ പറഞ്ഞു. എന്നാല്‍ അക്ഷോഭ്യനായി നിന്ന ടി.എം റഷീദ് പുറത്തേയ്ക്കിറങ്ങുകയും അടിക്കാനാണെങ്കില്‍ അടിക്കെടാ എന്നും നിലപാടെടുത്തു. അന്‍പതോളം പ്രവര്‍ത്തകര്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. അടിയെടാ എന്നും ആക്രോശമുയര്‍ന്നതോടെ നേതാക്കള്‍ രോഷാകുലരായവരെ പിടിച്ചുമാറ്റി. 



സിപിഎം അംഗങ്ങളായിരുന്നവരുടെ അടക്കം വോട്ട് നേടിയാണ് ടി.എം റഷീദ് കൂടുതല്‍ വോട്ട് പിടിച്ചത്. അവര് വോട്ട് ചെയ്തതിന്  താനെന്ത് ചെയ്തു എന്നായിരുന്നു ടിഎംആറിന്‍റെ ചോദ്യം. കൂടുതല്‍ ബഹളുമുണ്ടായതോടെ പോലീസ് വലയം തീര്‍ത്തു. പോലീസിന് നേരെയും കയ്യേറ്റശ്രമമുണ്ടായി.