Latest News
Loading...

പാലായിലിനി പ്ലാസ്റ്റിക്കിന് പകരം തുണിസഞ്ചി പരീക്ഷണം



വലിച്ചെറിയുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് പകരം തുണി ക്യാരിബാഗുകള്‍. പാലാ നഗരസഭയിലാരംഭിച്ച പദ്ധതിയുടെ വിതരണ ഉദ്ഘാടനം മാണി സി. കാപ്പന്‍ നിര്‍വ്വഹിച്ചു.  മുനിസിപ്പല്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു.



പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, ഇന്ത്യ സിറ്റിസണ്‍ ഫോറം, സഫലം 55 പ്ലസ്, പൗരാവകാശ സമിതി, കെ.ജെ.പി. എന്നീ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടി കോട്ടണ്‍ തുണിയില്‍ തയ്ച്ചതാണ് ഈ ബാഗ്.  പേഴ്‌സിന്‍റെ രൂപത്തിലുള്ള ബാഗ് തുറന്നാല്‍ വലിയൊരു തുണിക്യാരിബാഗില്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങി കൊണ്ടുനടക്കാന്‍ കഴിയും.



കേരള പ്രോജക്ട് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഒരു ബാഗിന് 80 രൂപയാണ് മുടക്ക്. ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ., സി.എഫ്., സി.ഐ.സി.ഐ., ചെറുപുഷ്പം ഹോസ്പിറ്റല്‍ ട്രസ്റ്റ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എഫ്.സി.സി. അല്‍ഫോന്‍സാ പ്രൊവിന്‍സ്, സി.എം.സി. ജയമാതാ പ്രൊവിന്‍സ് എന്നീ സ്ഥാപനങ്ങളാണ് ബാഗ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ചടങ്ങില്‍ കുടക്കച്ചിറ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാദർ മാത്യു പുല്ലകാലായിൽ, ഇന്ത്യാ സിറ്റിസൺസ് ഫോറം ചെയർമാൻ ജോസഫ് തോമസ് പുത്തൻപുരയ്ക്കൽ, നഗരസഭാ വൈസ് ചെയർമാൻ  കുര്യാക്കോസ് പടവൻ, കൗൺസിലർ റോയ് ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു.