പാലാ തൊടുപുഴ റോഡില്‍ അന്തീനാടിന് സമീപം അപകടത്തില്‍ ഒരാള്‍ മരിച്ചു. വേഴാങ്ങാനം പുരയിടത്തില്‍ ഔസേപ്പച്ചന്‍ ആണ് മരിച്ചത്. അന്തീനാട് അമ്പലത്തിന് സമീപം പിക്കപ്പിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം.
വാര്‍ക്ക പലകകള്‍ കയറ്റി വരികയായിരുന്ന പിക്കപ് സൈഡൊതുക്കുന്നതിനിടയില്‍ പിന്നാലെയെത്തിയ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. പിന്നിലേയ്ക്ക് നീണ്ടുനിന്ന പലകകളിലേയ്ക്കാണ് വാഹനം ഇടിച്ചുകയറിയത്.
മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പാലാ പോളിടെക്‌നിക് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച ഔസേപ്പച്ചന്‍.




